About Us
ബനഡിക്ടിൻ ആശ്രമം, പശുക്കടവ്
ആശീർവനത്തിന്റെ കീഴിൽ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ ആരംഭിച്ച ആശ്രമങ്ങളിൽ ഒന്നാണ് താമരശ്ശേരി രൂപതയിലുള്ള പശുക്കടവിലെ ബനഡിക്ടിൻ ആശ്രമം. ആശ്രമത്തിലെ ഒരു ദിവസം പ്രാർത്ഥന, പഠനം, അദ്ധ്വാനം, വിശ്രമം എന്നീ നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
ഒന്നുമുതൽ മൂന്നുവർഷക്കാലം നീണ്ടുനിൽക്കുന്ന പോസ്റ്റുലൻസിക്കുശേഷം ഒരുവർഷം നോവിഷ്യേറ്റ്, അതെതുടർന്ന് മൂന്നു വർഷം തത്വശാസ്ത്രപഠനവും നാലു വർഷം ദൈവശാസ്ത്ര പഠനവും നടത്തുന്നു. ഇതിനിടയിൽ ഒരു വർഷം റീജൻസിക്കാലമാണ്.
ദൈവശാസ്ത്രപഠനത്തിനുശേഷം വൈദികനാകാൻ ആഗ്രഹിക്കുന്നവർക്ക് വൈദികപട്ടം നൽകുന്നു.
ഭാരതസഭയിൽ ഏറ്റവും അത്യാവശ്യമായ ആശ്രമജീവിതം നയിച്ച് ഒരു ബനഡിക്ടിൻ സന്യാസ സഹോദരനോ വൈദികനോ ആയി ജീവിക്കുവാൻ ആഗ്രഹമുള്ള
ത്യാഗസന്നദ്ധരായ എസ്.എസ്.എൽ.സിയോ ഉപരി വിദ്യാഭ്യാസ യോഗ്യതയോ ഉള്ള യുവാക്കൾക്ക് സ്വാഗതം.